ചോര ചുവന്നിട്ടു തന്നെ.

എസ്. കെ.

വർഷങ്ങള്‍ക്ക് മുമ്പ്, അതായത് മെസൊപ്പൊട്ടാമിയയില്‍ നായാടികളായി ജീവിച്ചിരുന്ന മനുഷ്യര്‍ കൃഷിയിലേക്കും കന്നുവളര്‍ത്തലിലേക്കും തിരിഞ്ഞ കാലഘട്ടത്തില്‍ പട്ടിക ജാതികളോ പട്ടികവർഗങ്ങളോ ആയി മനുഷ്യവർഗത്തെ തരംതിരിക്കപ്പെട്ടിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ, ചാതുര്‍വര്‍ണ്ണ്യമെന്ന വിവേചനം ഭാരതത്തില്‍ സ്വപ്നംപോലും കണ്ടിട്ടില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ അതേ രക്തം തന്നെ ഇന്നും ജീവിക്കുന്ന മനുഷ്യരുടെ സിരകളിലൂടെ ഒഴുകുന്നു.

ഇതേ മനുഷ്യ വർഗത്തിൽപെട്ട ചില സ്ത്രീകൾ ഇങ്ങ് കേരളക്കരയില്‍ ഇപ്പോഴും വിലസുന്നുണ്ട്. മലയാളികളുടെ നിർഭാഗ്യം കൊണ്ട് ചില സ്ത്രീകൾ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ മന്ത്രിമാരായി സാമൂഹ്യനന്മകൾക്കെതിരെ അഹോരാത്രം പോരാടുന്നുമുണ്ട്. ഇക്കൂട്ടർ ആരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ.

എല്ലാ മന്ത്രിമാരുടേയും സാധാരണക്കാരുടേയും രക്തം ഇന്നും ചുവന്നിട്ടാണ്. ഒരു മന്ത്രി വെറും പെണ്ണായതുകൊണ്ടു മാത്രം അവളുടെ രക്തം നീലയാകണമെന്നില്ല. അങ്ങിനെ തെറ്റിദ്ധരിച്ച പല സ്ത്രീകളും നാടുഭരിച്ചു മുടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യ-ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെ മന്ത്രിമാർ ഇതോർത്താൽ നന്നായിരിക്കും.

കമ്മ്യൂണിസ്റ്റ്കാരുടെ രക്തം ആദിമമനുഷ്യന്റെ പോലതന്നെ ചുകന്നിട്ടാണെന്നും, കോണ്‍ഗ്രസ്സുകാരുടെ രക്തം കാശ്മീരി പണ്ഡിറ്റുകളുടേതുപോലെ ചുകപ്പും പച്ചയും വെള്ളയും കലര്‍ന്നതാണെന്നും, ബി.ജെ.പിക്കാരുടെ രക്തം കാവി നിറമുള്ളതാണെന്നുമൊക്കെ പരക്കെ സംസാരമുണ്ട്.

മന്ത്രിക്കസേരയിൽ ഇരുന്നു വാ പൊളിക്കുന്നതൊക്കെ അലിഖിത നിയമമാണെന്നും, കക്ഷിരാഷ്ട്രീയം നോക്കാതെ ഭരിക്കുന്നവരെ അനുസരിച്ചോളണം എന്നു കരുതുന്നതും ശരിയല്ല. സ്വന്തം തലക്കകത്ത് ആൾ താമസമുണ്ടെന്ന് സമ്മതിദായകരെ ബോധിപ്പിക്കുകയാണ് ഭരിക്കുന്നവർ ആദ്യമേ ചെയ്യേണ്ടത്.

മന്ത്രിമാർക്കും പൊതുജനത്തിനുമിടക്കു വർത്തിക്കുന്ന ഉന്നതകുലജാതരെന്നു ഉപബോധമനസ്സിൽ പോലും വിശ്വസിക്കുന്ന ഒരുകൂട്ടരുണ്ട്. നാടൻ ഭാഷയിൽ പറഞ്ഞാൽ സാക്ഷാൽ 'മൂന്നാൻമാർ'. കക്കാൻ മാത്രമല്ല, നിൽക്കാനും പഠിച്ച കള്ളന്മാരാണിവർ. ഒരു സദ്ഭരണത്തിനു വേണ്ടി ആദ്യമേ ചെയ്യേണ്ടത് ഇക്കൂട്ടർ തെറ്റ് ചെയ്തെന്നു കണ്ടാൽ സർവീസിൽ നിന്നു കൂലിയും കൊടുത്ത് ഉടനെ പറഞ്ഞുവിടുക തന്നെ വേണം.

ലിഖിതവും ഭേദപ്പെടുത്താവുന്നതുമെന്നു പറയപ്പെടുന്ന നമ്മുടെ ഭരണഘടന ഒന്നുകൂടി ഭേദപ്പെടുത്തിയാൽ നന്നായിരിക്കുമെന്നു തോന്നുന്നുണ്ടോ?

ആരാണ് എനദ്യാന ?